ഒറ്റ നോട്ടത്തില്‍

 

🌿 തില്ലങ്കേരി ഗ്രാമപഞ്ചായത്തിനെ അറിയാം

 

📍 പൊതുവിവരങ്ങൾ

പഞ്ചായത്തിന്റെ പേര്തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
താലൂക്ക്ഇരിട്ടി
ഭൂവിസ്തൃതി25.06 ച.കി.മീറ്റർ
വാർഡുകളുടെ എണ്ണം14

 

🧭 പഞ്ചായത്തിന്റെ അതിരുകൾ

വടക്ക്: ഇരിട്ടി നഗരസഭ

തെക്ക്: മാലൂർ ഗ്രാമപഞ്ചായത്ത്

കിഴക്ക്: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്: മട്ടന്നൂർ നഗരസഭ, ഇരിട്ടി നഗരസഭ

 

👨‍👩‍👧‍👦 ജനസംഖ്യാ വിവരം

16,950

ആകെ ജനസംഖ്യ

(അംഗനവാടി)

8,300

പുരുഷന്മാർ

8,650

സ്ത്രീകൾ

4,208

വീടുകൾ

 

🏔️ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

പുരളിമലയിൽ നിന്നുത്ഭവിക്കുന്ന തോടുകൾ തില്ലങ്കേരിയുടെ പാടശേഖരങ്ങളിലൂടെ വടക്കോട്ടൊഴുകി കീഴൂർ ചാവശ്ശേരി പഞ്ചായത്തിൽ ചേരുന്നു. മലമ്പ്രദേശങ്ങൾ കഴിഞ്ഞാൽ കുന്നുകളും അവക്കിടയിൽ ചെറുതും വലുതുമായ നെൽപ്പാടങ്ങളുമായി തില്ലങ്കേരി പഞ്ചായത്ത് വടക്ക് ഭാഗത്തേക്ക് ചരിഞ്ഞുകിടക്കുന്നു. മലമുകളിൽ നിന്നും ചുറ്റുപാടുമുള്ള കാഴ്ച ഹരിതാഭവും മനോഹരവുമാണ്.

കടൽവിതാനത്തിൽ നിന്ന് ഏകദേശം 400-500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ലാൻഡ് റിസർച്ച് ഓഫ് കേരള സ്റ്റേറ്റ് എന്ന രേഖയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.