ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് . ഇതിലെ ഉള്ളടക്കം അപൂർണമാണ്
ബഡ്ജറ്റ് 2026-27

തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുക എന്നത് കേവലം അക്കങ്ങളുടെ നിരത്തലല്ല. മറിച്ച് നമ്മുടെ പഞ്ചായത്തിന്റെ വരും വർഷത്തേക്കുള്ള സ്വപ്നങ്ങളുടെയും ലക്ഷങ്ങളുടെയും കൃത്യമായ രൂപരേഖ തയ്യാറാക്കലാണ് . പരിമിതമായ വിഭവങ്ങളെ ക്രിയാത്മകമായി  എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് ഒരു ബജറ്റിന്റെ വിജയം  ഇരിക്കുന്നത്.      

     കഴിഞ്ഞ വർഷത്തെ നമ്മുടെ പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടും പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാൻ സജ്ജമായ രീതിയിലാണ് ബജറ്റ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്.  പുരോഗതിക്കും സുതാര്യതക്കും  ഒപ്പം ഉൽപാദന മേഖലയില്‍ ഊന്നിയുള്ള ഒരു കാർഷിക ബജറ്റിലൂടെ  അടിസ്ഥാന സൗകര്യ വികസനത്തിനും  ക്ഷേമ പ്രവർത്തനത്തിനും തുല്യ പ്രാധാന്യവും നൽകുന്നു .

     കർഷക ക്ഷേമ പദ്ധതികൾ , ഇൻഷുറൻസ് പരിരക്ഷകള്‍,  വിത്തുകള്‍, വളം, ഉപകരണങ്ങൾ, നെല്ല്, നാളികേരം, പച്ചക്കറികൾ , മൂല്യ വര്‍ദ്ധിത ഉൽപ്പന്നങ്ങള്‍ , കാർഷിക ചന്തകൾ , ഫാര്‍മേഴ്സ് മാര്‍ക്കറ്റുകള്‍ , സാങ്കേതിക വിദ്യയും ആധുനിക വല്‍കരണവും (മെക്കനൈസേഷന്‍) ട്രാക്കറുകള്‍ ,കൊയ്ത്ത്  യന്ത്രങ്ങള്‍  എന്നിവ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാകുന്ന ‘യന്ത്രശ്രീ’ പോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക . ഹരിതഗൃഹ കൃഷി , ജൈവ കൃഷി പ്രോത്സാഹനം ,

ലേബര്‍ ബാങ്ക്   , ഇലഗ്രമം , കാപ്പി ഗ്രാമം സുസ്ഥിര വികസനം, സ്വയം പര്യാപ്തത – 

മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കുന്ന ഒരു സമ്പത്ത് വ്യവസ്ഥ കൃഷിയെ ഒരു ലാഭകരമായ തൊഴിലാക്കി മാറ്റുന്നതിനും  വരും തലമുറയിലെ താല്പര്യമുള്ളവരെ മണ്ണിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനും നമുക്ക് കഴിയണം – ‘സമ്പൂര്‍ണ്ണ കൃഷിയിട ഗ്രാമം ‘

       ഉല്‍പാദന മേഖലയിലൂന്നിയ സമഗ്ര വികസനവും വിനോദ സഞ്ചാര മേഖലയിലൂടെ അധിക വിഭവ സമാഹരണവും എന്ന ലക്ഷ്യം കൈവരിക്കണം . സ്ത്രീശാക്തീകരണത്തിന്റെ സമവാക്യം കുടുംബശ്രീയെ അതിലുപരി ജനങ്ങളെയാകെ ചേര്‍ത്ത് പിടിച്ച്  കലയെയും സാഹിത്യത്തെയും കൂട്ടായ്മയേയും ചേര്‍ത്ത് പിടിച്ച് ‘ തില്ലങ്കേരി പെരുമ ‘ , ‘ തില്ലങ്കേരി മഹോത്സവത്തിലൂടെ നമ്മുടെ വികസന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍  ഒന്നിച്ചു മുന്നോട് പോകാമെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ് ഇവിടെ അവതരിപ്പിക്കുകയാണ്.. 

  • Budget 2026-27