ഭൂപ്രകൃതി
കടല്‍തീര പട്ടണമായ തലശ്ശേരിക്ക് വടക്ക് കിഴക്കായി 25.06 ച.കി. മീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഉള്‍നാടന്‍ ഗ്രാമമാണ് തില്ലങ്കേരി. ബ്രിട്ടീഷുകാരോടുളള പോരാട്ടത്തില്‍ പഴശ്ശിരാജാവ് ഒളിത്താവളമായി നിലയുറപ്പിച്ച പുരളിമല തില്ലങ്കേരിയുടെ തെക്കെ അതിരായി ചരിത്രം അയവിറക്കികൊണ്ട് നിലകൊളളുന്നു.
നിരപ്പായ മുകള്‍ ഭാഗവും കുത്തനെയുളള ചെരിവും അതിനു താഴെ ചെറു ചെരിവും അതിനു താഴെ നിരപ്പായ പ്രദേശവും ഉള്‍പ്പെടുന്നതാണ് പുരളിമല. മലയിടുക്കുകളില്‍ ജനവാസമുണ്ട്. അവിടവിടെ നീരുറവകളളുളള ഫലഭൂയിഷ്ടമായ പ്രദേശമാണിത്. തില്ലങ്കേരിയുടെ അതിരുകള്‍ വടക്ക് ഇരിട്ടി മുന്‍സിപ്പാലിറ്റിയും പടിഞ്ഞാറ് മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയും തെക്ക് മാലൂര്‍ പഞ്ചായത്തും കിഴക്ക് മുഴക്കുന്ന് പഞ്ചായത്തുമാണ്. പുരളിമലയില്‍ നിന്നുത്ഭവിക്കുന്ന തോടുകള്‍ തില്ലങ്കേരിയുടെ പാടശേഖരിങ്ങളിലൂടെ വടക്കോട്ടൊഴുകി കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തില്‍ ചേരുന്നു. മലമ്പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ കുന്നുകളും അവക്കിടയില്‍ ചെറുതും വലുതുമായ നെല്‍പ്പാടങ്ങളുമായി തില്ലങ്കേരി പഞ്ചായത്ത് വടക്ക് ഭാഗത്തേക്ക് ചരിഞ്ഞുകിടക്കുന്നു. മലമുകളില്‍ നിന്നും ചുറ്റുപാടുമുളള കാഴ്ച ഹരിതാഭവും മനോഹരവുമാണ്. ങശററഹല ഹമിറ എന്ന കാറ്റഗറിയിലാണ് ലാന്‍റ് റിസര്‍ച്ച് ഓഫ് കേരള സ്റ്റേറ്റ് എന്ന രേഖയില്‍ തില്ലങ്കേരി ഉള്‍പ്പെട്ടിട്ടുളളത്. കടല്‍ വിതാനത്തില്‍ നിന്ന് അധികം ഉയര്‍ന്നതോ താഴ്ന്നതോ അല്ലാത്ത ഈ പ്രദേശം ഏകദേശം 400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു