കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ന്യായമായും കാലതാമാസമില്ലാതെയും ലഭ്യമാക്കി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം യാഥാർഥ്യമാക്കുക
ദൗത്യം
തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ നിർമ്മാണ - സേവന പ്രവർത്തനങ്ങൾ കാര്യക്ഷമമായും സുതാര്യമായും അഴിമതി മുക്തമായും നടപ്പിലാക്കുകയും ഭാവിയിൽ പരിപാലിക്കത്തക്ക നടപടിക്രമങ്ങൾ കൈക്കൊള്ളുകയും ചെയ്യുക.
നമ്മുടെ ഗ്രാമ പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് നമ്മുടെ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട വികസന മേഖലയായ കൃഷിയുടെ വികസനം അനിവാര്യമാണ്.കാര്‍ഷിക മേഖലയില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന മുഴുവന്‍ ഭൂമിയും കൃഷിയോഗ്യമാക്കിയും തൊഴില്‍ രഹിതരായവരുടെയും അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരായവരുടെയും മനുഷ്യ പ്രയത്നം കൃഷിക്കായി വിനിയോഗിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ നാം ഉദ്ദേശിക്കുകയാണ്.കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് ഒരേ കൃഷി സ്ഥലത്ത് വ്യത്യസ്തങ്ങളായ വിളകള്‍ കൃഷിചെയ്ത് കൃഷി ഉപജീവന മാര്‍ഗ്ഗമായിട്ടുള്ളവര്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കും .മൃഗ സംരക്ഷണ ക്ഷീര മേഖലയില്‍ വളര്‍ത്തു മൃഗങ്ങളുടെ വ്യാപനത്തിനും അവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും പാലുല്പാദന വര്‍ദ്ധനവിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും .ഈ മേഖലയില്‍ മിച്ച ഉല്പാദനം ഉണ്ടാവുകയാണെങ്കില്‍ ആയതിന് വിപണന സൗകര്യം ഒരുക്കും.
അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരേയും ഇവിടെ ലഭ്യമായ അസംസ്കൃത പദാര്‍ഥങ്ങളെയും ഉപയോഗിച്ച് ആരംഭിക്കാന്‍ സാധിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കും.നൈപുണ്യ വികസന പരിശീലന പരിപാടികള്‍ നടത്തി തൊഴില്‍ അന്വേഷകരെ തൊഴിലെടുക്കുന്നതിന് സജ്ജരാക്കാന്‍ നടപടി സ്വീകരിക്കും.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ജീവനോപാധികള്‍ പുന:സ്ഥാപിക്കുന്നതിനും വിളകളെ വിള ഇന്ഷുറന്സ് പദ്ധതിയില്‍ കൊണ്ടുവരുന്നതിനും നടപടി സ്വീകരിക്കും.നീര്‍ത്തടാധിഷ്ടിത പദ്ധതിയിലൂടെ പ്രദേശത്തിന്റെയും മണ്ണിന്റെയും ജൈവ വൈവിധ്യം നില നിര്‍ത്താന്‍ നടപടി സ്വീകരിക്കും.
ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ അതി ദരിദ്രര്‍ക്കും , ആശ്രയാഗുണഭോക്താക്കള്‍ക്കും ഉപ ജീവന സുരക്ഷയും ,സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കും.
ജൈവ മാലിന്യ സംസ്കരണവും അജൈവ മാലിന്യ ശേഖരണവും കാര്യക്ഷമമാക്കാന്‍ പദ്ധതി തുടരും.ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുന്നുണ്ടെന്നും അജൈവ മാലിന്യങ്ങള്‍ മുഴുവനും ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും.കുട്ടികള്‍ , ഭിന്നശേഷിക്കാര്‍ , വയോജനങ്ങള്‍ , സ്ത്രീകള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും.
ലിംഗ സമത്വത്തില്‍ അധിഷ്ടിതമായി എല്ലാ മേഖലയിലും സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ചുള്ള സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതി തുടരും.
സ്വന്തമായി ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമായ എല്ലാ ഭവന രഹിതര്‍ക്കും ലൈഫ് ഭവന പദ്ധതി വഴി മാന്യമായ ഭവനം നല്‍കും .
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കും.
നിരാശ്രയരും നിരാലംഭരുമായവര്‍ക്ക് ആവശ്യമായ എല്ലാ സേവനവും വാതില്‍പ്പടി സേവനത്തിലൂടെ ലഭ്യമാക്കല്‍ പദ്ധതി നടപ്പിലാക്കും.
സുസ്ഥിര വികസനം എന്നത് കാര്‍ഷിക വ്യവസായ വാണിജ്യ വ്യാപാര മേഖലയിലെ നിരന്തര വളര്‍ച്ചയും അതിലൂടെ മുഴുവനാളുകളുടെയും ജീവിത ഗുണമേന്മ വര്‍ദ്ധിപ്പിക്കലും അതുവഴി സന്തോഷകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ്.ആയതിന് സമൂഹത്തിലും സമ്പത്ത് വ്യവസ്ഥയിലും ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ കേന്ദ്രീകരിച്ച പദ്ധതികളാണ് ആവശ്യം.ആയതിനാണ് നമ്മുടെ പഞ്ചായത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.