ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം തില്ലങ്കേരിയുടെ പഴയ ചരിത്രം പ്രധാനമായും തോറ്റംപാട്ടുകളും നാട്ടുചരിത്രങ്ങളും ആശ്രയിച്ചാണ് അറിയപ്പെടുന്നത്. ഗ്രാമത്തിൽ പഴയ ദേവാലയങ്ങൾ, ഊർപ്പള്ളികൾ, നാട്ടുകൂട്ടങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നതിന്റെ തെളിവുകൾ കാണപ്പെടുന്നു. ശിവരാത്രി ഉത്സവവും തില്ലങ്കേരി ശിവക്ഷേത്രവും പ്രധാനമാണ്. വിവിധ ജാതി-സമുദായങ്ങൾ ചേർന്ന് താമസിച്ചിരുന്ന ഗ്രാമമായിരുന്നു ഇത്. പഴയകാലത്ത് ഭൂമി കോട്ടയം കോവിലകത്തിന്റെയും പിന്നീട് മറ്റു ജന്മിമാരുടെയും അധീനതയിലായിരുന്നു. പ്രധാന കൃഷി നെല്ലും പുനംകൃഷിയുമായിരുന്നു; കൂടാതെ ചാമ, തിന, തുവര, കുരുമുളക് തുടങ്ങിയവയും കൃഷി ചെയ്തു. വിദ്യാഭ്യാസരംഗത്ത് 1913-ൽ ആദ്യ ഔപചാരിക വിദ്യാലയം ആരംഭിച്ചു. തുടർന്ന് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ദേശീയപ്രസ്ഥാനത്തിലും കർഷകസംഘ പ്രവർത്തനങ്ങളിലും തില്ലങ്കേരി സജീവ പങ്കുവഹിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും ഗ്രാമത്തിലെ നിരവധി പേർ പങ്കെടുത്തു....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 3, 2026
ബീക്കൺ ടൌൺ": പ്രഖ്യാപനവും ഗ്രാമസഭയും
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ബീക്കൺ ടൌൺ": പ്രഖ്യാപനവും ഗ്രാമസഭയും 02/10/2026 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത കെകെ യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കൈതേരി മുരളീധരൻ ഉദ്ഘാടനവും ബീക്കൺ ടൌൺ പ്രഖ്യാപനവും നടത്തി അസിസ്റ്റന്റ് സെക്രട്ടറി...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ 2.0
September 30, 2026