ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് . ഇതിലെ ഉള്ളടക്കം അപൂർണമാണ്
ബഡ്ജറ്റ് 2025-26

ജെൻഡർ സൌഹൃദ പഞ്ചായത്ത്

തുടർച്ചയായി രണ്ടാംവർഷവും തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജെൻഡർ ബജറ്റ് ആണ് അവതരിപ്പിക്കുന്നത് കണ്ണൂർ ജില്ലയിൽ സ്ത്രീസൌഹൃദ പഞ്ചായത്ത് സംബന്ധിച്ച് വിശദമായ സർവ്വേയും പഠനങ്ങളും മുൻപേതന്നെ നടത്തുകയും 2021 -22 വർഷം സ്ത്രീ സൗഹൃദ നയരേഖ നാം  പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ജെൻഡർ സൌഹൃദ ബജറ്റിൽ സ്ത്രീ മേഖലയിലെ ഇടപെടൽ മാത്രമല്ല വിവിധതരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രയാസമനുഭവിക്കുകയും ചെയ്യുന്ന മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ലൈംഗിക ന്യൂനപക്ഷങ്ങൾ (LGBT Community), പട്ടികവർഗം, പട്ടികജാതി, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരെല്ലാം ജെന്റർ എന്ന സംജയ്ക്കകത്ത് വരുന്നു 

വലിയ വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കുമ്പോഴും നമുക്ക് ലഭിക്കുന്ന വിഭവങ്ങൾ പരിമിതമാണ് എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട് തനത് വരുമാനം ദൈനംദിന കാര്യങ്ങൾക്ക് വേണ്ടി മാത്രം തികയുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് നമ്മുടേത് വാർഷിക പദ്ധതിയുടെ 25 ശതമാനം തുക ഡെന്റർ സൗഹൃദ പഞ്ചായത്തിനായി നീക്കിവെക്കുന്നു 

  • Budget 2025-26