പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. സ്റ്റാൻഡിങ് കമ്മിറ്റികൾ : ധനകാര്യം,വികസനം, ക്ഷേമം, ആരോഗ്യ വിദ്യാഭ്യാസം എന്നിങ്ങനെ 4 സ്റ്റാൻഡിങ് കമ്മിറ്റികളാണ് നിലവിലുള്ളത്.വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ്. തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ 14 വർഡുകളാണ്.

മുരളീധരൻ കൈതേരി

പ്രസിഡൻ്റ്

പ്രീത കെ കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രതീഷ് പി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീദേവി കെ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണൻ സി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത് അലക്സ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഇരിട്ടി താലൂക്ക്, കണ്ണൂർ ജില്ല, കേരളം.
വാർഡുകൾ  : 14 ,    നിയമസഭാ മണ്ഡലം : മട്ടന്നൂർ ,  ലോകസഭാ മണ്ഡലം :  കണ്ണൂർ
വില്ലേജുകള്‍ : തില്ലങ്കേരി
ആകെ ജനസംഖ്യ (2011) : 14456
വിസ്തീർണ്ണം : 25.06ച.കി.മീ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യചരിത്രം തില്ലങ്കേരിയുടെ പഴയ ചരിത്രം പ്രധാനമായും തോറ്റംപാട്ടുകളും നാട്ടുചരിത്രങ്ങളും ആശ്രയിച്ചാണ് അറിയപ്പെടുന്നത്. ഗ്രാമത്തിൽ പഴയ ദേവാലയങ്ങൾ, ഊർപ്പള്ളികൾ, നാട്ടുകൂട്ടങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നതിന്റെ തെളിവുകൾ കാണപ്പെടുന്നു. ശിവരാത്രി ഉത്സവവും തില്ലങ്കേരി ശിവക്ഷേത്രവും പ്രധാനമാണ്. വിവിധ ജാതി-സമുദായങ്ങൾ ചേർന്ന് താമസിച്ചിരുന്ന ഗ്രാമമായിരുന്നു ഇത്. പഴയകാലത്ത് ഭൂമി കോട്ടയം കോവിലകത്തിന്റെയും പിന്നീട് മറ്റു ജന്മിമാരുടെയും അധീനതയിലായിരുന്നു. പ്രധാന കൃഷി നെല്ലും പുനംകൃഷിയുമായിരുന്നു; കൂടാതെ ചാമ, തിന, തുവര, കുരുമുളക് തുടങ്ങിയവയും കൃഷി ചെയ്തു. വിദ്യാഭ്യാസരംഗത്ത് 1913-ൽ ആദ്യ ഔപചാരിക വിദ്യാലയം ആരംഭിച്ചു. തുടർന്ന് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ദേശീയപ്രസ്ഥാനത്തിലും കർഷകസംഘ പ്രവർത്തനങ്ങളിലും തില്ലങ്കേരി സജീവ പങ്കുവഹിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും ഗ്രാമത്തിലെ നിരവധി പേർ പങ്കെടുത്തു....

കൂടുതൽ വായിക്കുക